ഓണം ബംപറിന് ഇക്കുറിയും 10 കോടി

Tuesday 17 July 2018 2:37 am IST

തിരുവനന്തപുരം: കേരളാ സര്‍ക്കാര്‍ പുറത്തിറക്കുന്ന ഭാഗ്യക്കുറികളില്‍ ഏറ്റവും വലിയ സമ്മാനതുകയുള്ള ഓണം ബംപറിന് ഇക്കുറിയും 10 കോടി. സുവര്‍ണ ജൂബിലി പ്രമാണിച്ച് കഴിഞ്ഞ വര്‍ഷം ഒന്നാം സമ്മാനം 10 കോടിയായി ഉയര്‍ത്തിയിരുന്നു. ഇക്കുറിയും അതേ സമ്മാനത്തുക നിലനിര്‍ത്താനാണ് ലോട്ടറി വകുപ്പിന്റെ തീരുമാനം. നാളെ ടിക്കറ്റ് പുറത്തിറക്കും. 

പത്തു സീരീസുകളിലായി ആകെ 90 ലക്ഷം ഓണം ബംപര്‍ ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. ടിക്കറ്റ് വില 250 രൂപയാണ്. വില്‍പന വഴി 200 കോടി രൂപ പിരിച്ചെടുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും. 

സമാശ്വാസ സമ്മാനമായ അഞ്ചു ലക്ഷം രൂപ ഒന്‍പതു പേര്‍ക്കു നല്‍കും. 20 പേര്‍ക്കു ലഭിക്കുന്ന നാലാം സമ്മാനത്തുകയും അഞ്ചു ലക്ഷമാണ്. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍. സപ്തംബര്‍ 18നാണ് നറുക്കെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.