എസ്ബിഐയുടെ കിസാന്‍ മേള നാളെ

Tuesday 17 July 2018 2:38 am IST

കൊച്ചി: കേരളത്തിലെ 975  അര്‍ധ നഗര-ഗ്രാമീണ ശാഖകളില്‍ നാളെ എസ്ബിഐ കിസാന്‍ മേള സംഘടിപ്പിക്കും. കര്‍ഷകരായ ഇടപാടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുക, അവരുടെ പ്രശ്‌നങ്ങളും പരാതികളും പരിഹരിക്കുക, അവരുടെ അവകാശങ്ങളെക്കുറിച്ചും ബാങ്ക് അവര്‍ക്കായി രൂപം നല്‍കിയിട്ടുള്ള പദ്ധതികളെക്കുറിച്ചും ബോധവത്ക്കരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് കിസാന്‍ മേളയുടേത്.

പത്തു ലക്ഷത്തോളം കര്‍ഷകരുമായി ഈ കിസാന്‍ മേളകളിലൂടെ ബന്ധപ്പെടുവാന്‍ സാധിക്കുമെന്നു ബാങ്ക് കരുതുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ബാങ്കു നടത്തിയ കിസാന്‍ മേളകളില്‍ ആറു ലക്ഷത്തിലധികം കര്‍ഷകര്‍ പങ്കെടുത്തു കഴിഞ്ഞു.

ആസ്തിയധിഷ്ഠിത കാര്‍ഷിക വായ്പ, മുദ്ര വായ്പ,  കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വായ്പ തുടങ്ങിയ ബാങ്കിന്റെ വിവിധ കാര്‍ഷിക വായ്പ പദ്ധതികളെക്കുറിച്ച് കിസാന്‍ മേളയില്‍ വിശദീകരിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.