എസ്ഡിപിഐ ഹർത്താൽ പിൻവലിച്ചു

Monday 16 July 2018 7:29 pm IST

കൊച്ചി:  എസ് ഡി പി ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റിവെച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പടെ ഏഴു നേതാക്കളെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു. 

ഹാദിയ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ച്‌ നടത്തിയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചതായി വിട്ടയക്കപ്പെട്ട നേതാക്കള്‍ അറിയിച്ചു. നേതാക്കളെ വിട്ടയച്ചതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ എസ് ഡി പി ഐ തീരുമാനിച്ചത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.