മുല്ലപ്പെരിയാര്‍ ജലനിരപ്പ് 130 അടിയിലേക്ക്

Tuesday 17 July 2018 2:42 am IST

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ ഉച്ചയോടെ 130 അടിയായി ഉയര്‍ന്നു. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ വരും ദിവസങ്ങളില്‍ ജലനിരപ്പ് വീണ്ടും ഉയരാന്‍ തന്നെയാണ് സാധ്യത. സെക്കന്‍ഡില്‍ 5650 ഘനയടി വെള്ളം സംഭരണിയിലേക്ക് എത്തുമ്പോള്‍ കേവലം 1800 ഘനയടി മാത്രമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളായ കമ്പം, ഗൂഡലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴയുള്ളതിനാല്‍ തമിഴ്‌നാട്ടിലെ ചെറിയ സംഭരണികളെല്ലാം ജലസമൃദ്ധമാണ്. ഇടുക്കി ജില്ലയില്‍ ശക്തമായ മഴ മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭാഗമായ തേക്കടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.