തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് തൊടുപുഴ മലങ്കര ഡാം തുറന്നു. ഇന്നലെ രാവിലെ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ രണ്ട് മീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പിന്നീട് ഒരു ഷട്ടര്‍ 10 സെ.മീ. കൂടി ഉയര്‍ത്തി. ആറ് ഷട്ടറുകളാണ് ഡാമിന് ഉള്ളതെങ്കിലും ഇതില്‍ രണ്ടെണ്ണത്തിന്റെ അറ്റകുറ്റ പണികള്‍ നടന്ന് വരികയാണ്. 41.28 മീറ്റര്‍ വെള്ളം എത്തിയിരുന്നു.
ഷട്ടര്‍ ഉയര്‍ത്തിയതോടെ തൊടുപുഴയുടെ താഴ്ന്ന പ്രദേശങ്ങളിലും മൂവാറ്റുപുഴ ടൗണിലും വെള്ളം കയറി. കെഎസ്ആര്‍ടിസിയുടെ പണി നടക്കുന്ന കെട്ടിടത്തിലും സമീപ പ്രദേശങ്ങളിലും വെള്ളം കയറിയത് ആശങ്ക പരത്തി. അവസാനം വിവരം ലഭിക്കുമ്പോള്‍ 40.6 ണ് വെള്ളത്തിന്റെ അളവ്. ഇന്നലെ രാവിലെ മുതല്‍ മഴ മാറി നില്‍ക്കുന്നത് ആശ്വാസമായിട്ടുണ്ട്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് ഡാം തുറക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: