കുട്ടനാട്ടില്‍ വെള്ളപ്പൊക്കം; ഏസി റോഡില്‍ ഗതാഗതം മുടങ്ങി

Tuesday 17 July 2018 2:45 am IST

ആലപ്പുഴ: കനത്ത മഴയില്‍ ജനജീവിതം ദുസ്സഹമായി. തോരാമഴിയില്‍ കുട്ടനാട് ഒറ്റപ്പെട്ടു. കൈനകരിയില്‍  ആറുപങ്ക്, ചെറുകായല്‍ കായല്‍ എന്നിവിടങ്ങളില്‍ മട വീണു. ഗതാഗതം തടസ്സപ്പെട്ടു. ഇതുവഴിയുള്ള എല്ലാ  കെഎസ്ആര്‍ടിസി സര്‍വീസുകളും നിര്‍ത്തി.

ജില്ലയില്‍ ഇന്നലെ ഒരു വീട് പൂര്‍ണമായും 45 വീടുകള്‍ ഭാഗികമായും തകര്‍ന്നു. കുട്ടനാട് താലൂക്കിലാണ് ഒരു വീട് പൂര്‍ണമായി തകര്‍ന്നത്. രണ്ട് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. 45 വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 9.38 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. അമ്പലപ്പുഴ(നാല്), ചേര്‍ത്തല(21), ചെങ്ങന്നൂര്‍(12), കാര്‍ത്തികപ്പള്ളി(38) എന്നിങ്ങനെ വിവിധ താലൂക്കുകളില്‍ ക്യാമ്പുകള്‍ തുറന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.