കടല

Tuesday 17 July 2018 2:49 am IST

Cicer  arietinum

സംസ്‌കൃതം: ബാലഭോജ്യം, വാജിഭക്ഷ്യം, കൃഷ്ണകഞ്ചുകം

തമിഴ്:  കടലൈ, ചുണ്ടല്‍ കടലൈ

ബംഗാള്‍, തമിഴ്‌നാട,് പോണ്ടിച്ചേരി, മഹാരാഷ്ട്ര തുടങ്ങിയ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും മറ്റും ഭക്ഷ്യ വിളയായി കൃഷിചെയ്യുന്നു.      

20 ഗ്രാം കടല മുളപ്പിച്ച് ദിവസവും രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ കൊളസ്‌ട്രോള്‍ ഒരുമാസം കൊണ്ട് പൂര്‍ണമായും ഭേദമാകും. 

കടലപ്പരിപ്പ്, അമുക്കുരം, നായ്ക്കുരുണപ്പരിപ്പ് എന്നിവ സമം പൊടിച്ച 1 സ്പൂണ്‍ പൊടിയും ഒരു സ്പൂണ്‍ കുരുമുളക് പൊടിയും ചേര്‍ത്ത് 20 മില്ലി ബ്രഹ്മി നീരില്‍ കലക്കി അല്‍പം കല്‍ക്കണ്ടവും ചേര്‍ത്ത് ദിവസം രണ്ട് നേരം തുടര്‍ച്ചയായി 90 ദിവസം സേവിച്ചാല്‍ ക്ഷയം, ചുമ വലിവ് ഇവ മാറി ആരോഗ്യവാനായി തീരും. 

കടലപ്പൊടി പശുവിന് കൊടുത്താല്‍ പാലിന്റെ അളവ് വര്‍ദ്ധിക്കുകയും ഗുണവും കൊഴുപ്പും കൂടുകയും ചെയ്യും.

കടലപ്പൊടി ഒരു സ്പൂണ്‍ വീതം അരിക്കാടിയില്‍ ചേര്‍ത്ത് 7 ദിവസം രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ ആര്‍ത്തവ സമയത്തുണ്ടാകുന്ന വയറുവേദന പൂര്‍ണമായും ശമിക്കും. 

കടലപ്പൊടി 2 ഗ്രാം, മഞ്ഞള്‍പ്പൊടി 1 ഗ്രാം ഇവ പനിനീരില്‍ ചാലിച്ച് കൊച്ചു കുട്ടികളുടെ ദേഹത്ത് പുരട്ടി 1 മണിക്കൂറിന് ശേഷം കുളിപ്പിച്ചാല്‍ കുട്ടികളുടെ ശരീരത്തിന് നല്ല നിറവും മിനുസമുണ്ടാകും. ശരീരത്തിലെ അനാവശ്യ രോമവളര്‍ച്ച ഇല്ലാതാക്കാനും ഇത് സഹായിക്കും. കുഞ്ഞ് ജനിച്ച് മൂന്ന് മാസത്തിനുള്ളില്‍ ഈ പ്രയോഗം ചെയ്തിരിക്കണം. 

അത്താഴത്തിന് ശേഷം ഇരുപത് ഗ്രാം വറുത്ത കടല കഴിക്കുക. പിന്നീട് ഒരു ഗ്ലാസ് പാലും കുടിക്കുക. ഇങ്ങനെ 15 ദിവസം തുടര്‍ന്നാല്‍ ശ്വാസനാളത്തിലുണ്ടാകുന്ന വീക്കവും അതുമൂലമുണ്ടാകുന്ന ശ്വാസം മുട്ട്, ചുമ തുടങ്ങിയ അസ്വസ്ഥതകളും ശമിക്കും. ശരീരത്തിലെ മെഴുക്ക് ഇളക്കി കളയാന്‍ കടലപ്പൊടി തേച്ച് കുളിക്കുന്നതും ഉത്തമമാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.