പകര്‍ച്ചവ്യാധികള്‍ പടരുന്നത് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല

Tuesday 17 July 2018 2:54 am IST

മഴക്കാലമായതോടെ പകര്‍ച്ചവ്യാധികള്‍ പകരുകയാണ്. എന്നാല്‍ ഇവ തടയുവാന്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല. വ്യക്തമായ രൂപരേഖയിലൂടെ മാത്രമേ പകര്‍ച്ച വ്യാധികള്‍ തടയാന്‍ കഴിയൂ. മാലിന്യപ്രശ്‌നവും കുടിവെള്ള മലിനീകരണവും തടയുകയും വിഷരഹിത ഭക്ഷണം ഉറപ്പാക്കുകയും ചെയ്താല്‍ മാത്രമേ പകര്‍ച്ച വ്യാധികള്‍ ഒരു പരിധിവരെയെങ്കിലും തടയുവാന്‍ കഴിയൂ.

അതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ശുചിത്വ സമിതികളുടെ പ്രവര്‍ത്തനം സജീവമാക്കണം. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെയും ഖരമാലിന്യം സംഭരിച്ച് മറ്റിടങ്ങളിലേക്കും സംസ്‌ക്കരിക്കരിക്കാന്‍ സംവിധാനമുണ്ടാകണം. കുടുംബശ്രീയുടെയും പ്രവര്‍ത്തനവും പദ്ധതിയിലുള്‍പ്പെടുത്തും. ഇതിനാവശ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.

സുഗതന്‍

മാവേലിക്കര

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.