ന്യൂദല്‍ഹി: വിദേശത്ത് ഇന്ത്യക്കാർക്കോ അവരുടെ സ്വത്തുക്കൾക്കോ നേരെ ഭീകരാക്രമണമുണ്ടായാല്‍ സമാന്തരമായി അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍.ഐ.എ.) കൂടുതല്‍ അധികാരം നല്കുന്ന നിയമഭേദഗതി പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പരിഗണിച്ചേക്കും. ദേശീയ അന്വേഷണ ഏജന്‍സി നിയമം 2008 , നിയവിരുദ്ധ പ്രവര്‍ത്തനം (തടയല്‍) നിയമം 1967 എന്നിവയാണ് ഭേദഗതി ചെയ്യുന്നത്.
അഫ്ഗാനിസ്ഥാനിലെ ജലാലാബാദിലും മസര്‍-ഇ-ഷരീഫിലും ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ തുടര്‍ച്ചയായി ഭീകരാക്രമണങ്ങളുണ്ടാകുന്ന സാഹചര്യത്തിലാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. അമേരിക്കയുടെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ.) രീതിയില്‍ ഇത്തരം ഭീകരാക്രമണങ്ങള്‍ എന്‍.ഐ.എ.യ്ക്ക് നേരിട്ടന്വേഷിക്കാന്‍ അധികാരം നല്‍കുകയാണ് ഭേദഗതിയുടെ ലക്ഷ്യം.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറാക്കിയ കരടുബില്ലില്‍ രണ്ടുവര്‍ഷമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: