ബോളിവുഡ് നടി റീത്താ ബാദുരി അന്തരിച്ചു

Tuesday 17 July 2018 10:59 am IST

മുംബൈ: പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി(62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1955 നവംബറില്‍ ജനിച്ച റീത്താ ബാദുരി 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 സിനിമകളില്‍ വേഷമിട്ടു. സ്റ്റാര്‍ ഭാരത് ചാനലിലെ 'നിംകി മുഖ്യ' എന്ന പരമ്പരയിലെ മുത്തശ്ശി വേഷം റീത്താ ബാദുരിയെ  പ്രിയങ്കരിയാക്കി. 

ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ബാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.