കോണ്‍ഗ്രസിനെ നിര്‍വചിച്ച് രാഹുല്‍ വീണ്ടും കെണിയില്‍

Tuesday 17 July 2018 1:58 pm IST

കൊച്ചി: രാഹുല്‍ കോണ്‍ഗ്രസിനെ കണ്ടെത്തി. മുത്തച്ഛന്‍ ഇന്ത്യയെ കണ്ടെത്തിയതുപാലെയെന്നൊക്കെ പറയാം. കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കുവേണ്ടിയാണെന്ന രഹസ്യ പ്രസ്താവന പരസ്യമായപ്പോളാണ് പാര്‍ട്ടി അധ്യക്ഷന്‍ പാര്‍ട്ടിയെ നിര്‍വചിക്കാന്‍ തുടങ്ങിയത്. 

ഇന്ന് ട്വിറ്ററില്‍ രാഹുല്‍ എഴുതിയത് ഇങ്ങനെ: ''വരിയില്‍ അവസാനം നില്‍ക്കുന്ന, ചൂഷണം ചെയ്യപ്പെട്ട, ഒതുക്കപ്പെട്ട, വേട്ടയാടപ്പെട്ടവനൊപ്പം ഞാന്‍ നില്‍ക്കുന്നു. അവന്റെ മതവും ജാതിയോ വിശ്വാസമോ ഒന്നും എനിക്ക് ബാധകമല്ല. വേദനിക്കുന്ന അവരെ ഞാന്‍ കണ്ടെത്തുന്നു, അവരെ പുണരുന്നു. ഞാന്‍ വെറുപ്പും ഭയവും ഇല്ലാതാക്കുന്നു. എല്ലാ ജീവികളേയും ഞാന്‍ സ്നേഹിക്കുന്നു. ഞാനാണ് കോണ്‍ഗ്രസ്.''

ഇങ്ങനെ കോണ്‍ഗ്രസിന് നിര്‍വചനം കണ്ടെത്തിയ രാഹുല്‍ നേരിടാന്‍ പോകുന്ന അടുത്ത പ്രശ്നം അവരെ ചൂഷണം ചെയ്ത്, വേട്ടയാടി, ഒതുക്കി ആറു പതിറ്റാണ്ടിലേറെ അടക്കി ഭരിച്ചതാരാണ്, അതിന്റെ പേരല്ലേ കോണ്‍ഗ്രസ്. അടുത്ത വിമര്‍ശനം ചോദിച്ചു വാങ്ങിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.