കുമ്പസാര പീഡനം: വൈദികരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

Tuesday 17 July 2018 2:40 pm IST

ന്യൂദല്‍ഹി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് പാതിരികളായ പ്രതികളെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി.പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍. എകെ സിക്രി എന്നിവരുടെ ബെഞ്ചാണ് വൈദികരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും, നാലാം പ്രതിയായ ഫാദര്‍ ജെയ്സ് കെ ജോര്‍ജ്ജ് ഇന്നലെയുമാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും, യുവതിയുമായുണ്ടായത് ഉഭയസമ്മതത്തോടെയുള്ള സൗഹൃദ ബന്ധം മാത്രമാണെന്നും വൈദികര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.