ടിവി ചര്‍ച്ചയില്‍ മൗലാനാ അഭിഭാഷകയെ തല്ലി

Tuesday 17 July 2018 9:02 pm IST
മുത്വലാഖ് വിഷയത്തില്‍ ചര്‍ച്ചയായിരുന്നു. മുസ്ലിം മത പുരോഹിതരാണ് തടസം നില്‍ക്കുന്നതെന്ന ഫൈസിയുടെ വാദത്തെ തുടര്‍ന്ന് സ്ത്രീകളെയും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മോശം അഭിപ്രായ പ്രകടനം നടത്തിയ മൗലാനയെ ഫൈസി ചോദ്യം ചെയ്തു. തുടര്‍ന്ന് ക്ഷൂഭിതനായി എഴുന്നേറ്റ മൗലാനാ മുഫ്തി അസാസ് അഷ്റദ് അക്രമാസക്തനാകുകയായിരുന്നു.

ന്യൂദല്‍ഹി: ടിവി ചര്‍ച്ചയ്ക്കിടെ മൗലാനാ സ്ത്രീകളെ തല്ലി. സീ ഹിന്ദുസ്ഥാന്‍ ടെലിവിഷന്‍ മുത്വലാഖിനെക്കുറിച്ച് നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്ത ഉത്തര്‍പ്രദേശ് ഷഹര്‍ ഇമാം മുഫ്തി അസാസ് അഷ്റദ് സുപ്രീം കോടതി അഭിഭാഷകയായ ഫറാ ഫൈസിനെയാണ് മൂന്നുവട്ടം മുഖത്തടിച്ചത്. ഫറാ തിരിച്ചും തല്ലി. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റൊരു സാമൂഹ്യ പ്രവര്‍ത്തകയേയും മൗലാന തല്ലി.

മുത്വലാഖ് വിഷയത്തില്‍ ചര്‍ച്ചയായിരുന്നു. മുസ്ലിം മത പുരോഹിതരാണ് തടസം നില്‍ക്കുന്നതെന്ന ഫൈസിയുടെ വാദത്തെ തുടര്‍ന്ന് സ്ത്രീകളെയും പൊതുപ്രവര്‍ത്തകരായ സ്ത്രീകളെക്കുറിച്ചും മോശം അഭിപ്രായ പ്രകടനം നടത്തിയ മൗലാനയെ ഫൈസി ചോദ്യം ചെയ്തു. തുടര്‍ന്ന് ക്ഷൂഭിതനായി എഴുന്നേറ്റ മൗലാനാ മുഫ്തി അസാസ് അഷ്റദ് അക്രമാസക്തനാകുകയായിരുന്നു. അസഭ്യം പറഞ്ഞ മൗലാനക്കെതിരേ അഡ്വ. ഫൈസി കൈയുയര്‍ത്തി. തുടര്‍ന്ന് മൂന്നുവട്ടം മൗലാനാ കൈവീശി അടിക്കുകയായിരുന്നു. 

ടിവി ആങ്കറും ക്യാമറാ പ്രവര്‍ത്തകരും ഓടിയെത്തി ഇരുവരേയും പിടിച്ചു മാറ്റി. തത്സമയം നടന്ന സംഭവത്തെ തുടര്‍ന്ന് പോലീസെത്തി മൗലാനയെ കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ മൗലാന സ്ത്രീകളെ ഇങ്ങനെ പരസ്യമായി തല്ലാന്‍ പാടില്ലായിരുന്നുവെന്നാണ് ഫഹീം ബേഗ് എന്ന ഇസ്ലാമിക പണ്ഡിതന്‍ പ്രതികരിച്ചത്.

വിവാഹം കഴിച്ച് മൂന്നാം മാസം മുത്വലാഖിന് വിധേയയായ നിദാ ഖാന്‍ അതിനെതിരേ പ്രതികരിച്ചതിന് മൗലാനാ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ടിവിയില്‍ ചര്‍ച്ച നടത്തിയതും ഇമാമിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചതും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.