ന്യൂദല്‍ഹി: ഇന്‍ഡസ് സ്ക്രോള്‍സ് വെബ്സൈറ്റ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനുമായി സഹകരിച്ച് നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളികള്‍ക്ക് പുരസ്കാരം.
തമിഴ്നാട്ടിലെ ജെല്ലിക്കെട്ടിന്റെ ചിത്രത്തിന് മലയാള മനോരമ ദല്‍ഹി ബ്യൂറോ ചീഫ് ഫോട്ടോഗ്രാഫര്‍ ജെ. സുരേഷ് ഒന്നാം സ്ഥാനം നേടി. പുലികളിയെക്കുറിച്ചുള്ള ചിത്രം പകര്‍ത്തിയ തൃശൂര്‍ സ്വദേശി സുബിന് പുല്ലാഴിയാണ് രണ്ടാമത്. കശ്മീര്‍ സ്വദേശി ആശിഷ് ശര്‍മ്മയും ചെന്നൈ സ്വദേശി ലോഗേഷ് ബാബുവും മൂന്നാം സ്ഥാനം പങ്കിട്ടു. 25,000 രൂപ, 15,000 രൂപ, 5,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
മലയാളികളായ ശ്രീലാസ് പോള്‍, വിനോദ് അത്തോളി എന്നിവര്‍ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹരായി. ഇന്ത്യന്‍ സംസ്കൃതി എന്ന പ്രമേയത്തില്‍ നടത്തിയ മത്സരത്തില്‍ 10,358 എന്‍ട്രികളാണ് ലഭിച്ചത്. ആഗസ്ത് 11ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: