കൊഴുപ്പിനെ ഭയക്കേണ്ട; നിലക്കടല കഴിക്കാം

Tuesday 17 July 2018 10:35 pm IST

വെറുതെ കൊറിച്ചിരിക്കാന്‍, വറുത്തെടുത്ത നിലക്കടലയോളം (കപ്പലണ്ടി)  മുന്തിയ മറ്റെന്തുണ്ട്?  ഓര്‍മ്മശക്തിക്ക് മികച്ചതാണ്  നിലക്കടല. മുടികൊഴിച്ചില്‍ പരിഹരിക്കാന്‍  വറുത്തോ വറുക്കാതെയോ നിലക്കടല  ധാരാളം കഴിക്കുക. കൊഴുപ്പും പ്രോട്ടീനും ധാരാളമുണ്ടെങ്കിലും ഹൃദയാരോഗ്യത്തിനും നല്ലതത്രേ. ഗര്‍ഭിണികള്‍ക്കും കഴിക്കാം വേണ്ടുവോളം.

ബ്രെഡില്‍ പുരട്ടികഴിക്കാന്‍ കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഉണക്കിപ്പൊടിച്ചെടുത്ത നിലക്കടലയില്‍ നിന്നുണ്ടാക്കുന്ന പീനട്ട് ബട്ടര്‍. പുഴുങ്ങിയെടുത്ത് അല്‍പ്പം ചാറ്റ് മസാലയും പച്ചക്കറികളരിഞ്ഞതും ചേര്‍ത്ത് പീനട്ട് മസാലയുണ്ടാക്കി കഴിച്ചാല്‍ ......അത് കഴിച്ച ശേഷം പറയൂ. 

 

പീനട്ട് ചാറ്റ് മസാല

1. തൊലിയോടുകൂടിയ പച്ച നിലക്കടല: മൂന്ന് കപ്പ്

2. ചാറ്റ് മസാല : കാല്‍ ടീ സ്പൂണ്‍

3. മഞ്ഞള്‍പ്പൊടി : ഒരു ടീ സ്പൂണ്‍

4. മുളക് പൊടി :  അര ടീസ്പൂണ്‍

5. ജീരകം ചൂടാക്കി പൊടിച്ചത് : ഒരു ടീസ്പൂണ്‍

6.  സവാള അരിഞ്ഞത് :  ഒന്ന് 

7  തക്കാളി അരിഞ്ഞത് :  ഒന്ന്

8.  പച്ചമുളക് അരിഞ്ഞത് : രണ്ടെണ്ണം

9. മല്ലിയില അരിഞ്ഞത് : രണ്ട് ടേബിള്‍ സ്പൂണ്‍

10. ചെറുനാരങ്ങാ നീര് : രണ്ട് ടേബിള്‍ സ്പൂണ്‍    

ഉണ്ടാക്കുന്ന വിധം:   

നിലക്കടലയില്‍  അഞ്ചു കപ്പ് വെള്ളമൊഴിച്ച് ഉപ്പിട്ട് പുഴുങ്ങിയ ശേഷം തൊലി കളഞ്ഞെടുക്കുക. അതിലേക്ക് മറ്റു ചേരുവകള്‍ ചേര്‍ത്ത് നന്നായി ഇളക്കിയെടുത്ത് ആവശ്യത്തിന് ഉപ്പു ചേര്‍ത്ത് ഉപയോഗിക്കാം.  ചേരുവകള്‍ ചെറുതായി അരിഞ്ഞെടുത്തു വേണം ഉപയോഗിക്കാന്‍. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.