തിരുവനന്തപുരം: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗത്തില്‍ ഇടത് എംപിമാരുടെ പ്രതിഷേധം. രാഷ്ട്രപതി പങ്കെടുത്ത പരിപാടികളില്‍ അവഗണിച്ചതിനെതിരെയാണ് ഇടത് എംപിമാര്‍ പ്രതിഷേധിച്ചത്.
എം.പി അച്യുതന്, പി.രാജീവ്, എ.സമ്പത്ത്, കെ.എന്‍.ബാലഗോപാല്‍ തുടങ്ങിയ എംപിമാരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. കേന്ദ്രമന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികള്‍ പോലും എംപിമാരെ അറിയിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് ഇടതു എംപിമാര്‍ മുഖ്യമന്ത്രിയോട് പരാതിപ്പെട്ടു. രാഷ്ട്രപതി പങ്കെടുത്ത പരിപാടികളില്‍ നിന്നും ഇടത് എംപിമാരെ ഒ!ഴിവാക്കിയെന്നും എം.പി. അച്യുതന് പറഞ്ഞു.
പ്രശ്നത്തില്‍ നേരത്തെ വിഷയത്തില്‍ കെ.എന്‍.ബാലഗോപാല്‍ എംപി രാഷ്ട്രപതിക്ക് പരാതി അയച്ചിരുന്നു. എംപിമാരുടെ പരാതി ഗൗരവമായി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി യോഗത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: