തൃശൂര്‍: ഭക്തിയും ആവേശവും അലയടിച്ച അന്തരീക്ഷത്തില്‍ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ ആനയൂട്ട്. പുലര്‍ച്ചെ ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ഗണപതിഹോമത്തിനു ശേഷമായിരുന്നു ആനയൂട്ട്.
രാവിലെ 10ന് തെക്കേഗോപുര നടയില്‍ നടന്ന ആനയൂട്ടില്‍ അന്‍പതോളം ആനകള്‍ പങ്കെടുത്തു. കൂട്ടത്തിലെ ഏറ്റവും ചെറിയ ആനയായ വാരിയത്ത് ജയന്തന് മേല്‍ശാന്തി പയ്യപ്പിള്ളി മാധവന് നമ്പൂതിരി ചോറുരുള കൊടുത്ത് ഉദ്ഘാടനം ചെയ്തു. ശര്‍ക്കര, മഞ്ഞള്‍പ്പൊടി, നെയ്യ് എന്നിവ ചേര്‍ത്ത് കുഴച്ചാണ് ആനകള്‍ക്ക് ചോറ് തയാറാക്കിയത്. 500 കിലോ അരിയാണ് ചോറിന് ഉപയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: