മുംബൈ: പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കെ.എസ്. സേതുമാധവന് സംവിധാനം ചെയ്ത കന്യാകുമാരി എന്ന ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി 1974ല്‍ റീത്ത മലയാളത്തില്‍ അഭിനയിച്ചിരുന്നു.
1955 നവംബറില്‍ ജനിച്ച റീത്താ ബാദുരി 1968ല്‍ പുറത്തിറങ്ങിയ തേരി തലാശ് മേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 സിനിമകളില്‍ വേഷമിട്ടു. സ്റ്റാര്‍ ഭാരത് ചാനലിലെ ‘നിംകി മുഖ്യ’ എന്ന പരമ്പരയിലെ മുത്തശ്ശി വേഷം റീത്താ ബാദുരിയെ പ്രിയങ്കരിയാക്കി.
ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ബാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: