എയര്‍ഹോസ്റ്റസിന്റെ ആത്മഹത്യ; ഭര്‍ത്താവ് അറസ്റ്റില്‍

Wednesday 18 July 2018 3:01 am IST

ന്യൂദല്‍ഹി: തെക്കന്‍ ദല്‍ഹിയില്‍ ഫ്‌ളാറ്റിന്റെ നാലാം നിലയില്‍ നിന്നു ചാടി എയര്‍ ഹോസ്റ്റസ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവ് മായക് സിങ്വിയെയാണ് പോലീസ് അറസ്റ്റ് ചെയത്ത്. ഇയാളും മാതാപിതാക്കളും യുവതിയെ പീഡിപ്പിച്ചിരുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. 

മകളുടെ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ അനീസിയയുടെ പിതാവ് റിട്ട. മേജര്‍ ജനറല്‍ ആര്‍.എസ്. ബത്ര ഏതാനും ദിവസം മുന്‍പു പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തിരുന്നില്ല. വെള്ളിയാഴ്ചയാണ് അനീസിയ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും അയാളുടെ മാതാപിതാക്കളും പീഡിപ്പിച്ചിരുന്നതായി അനീസിയയുടെ കുടുംബം ആരോപിച്ചു.  കൊലപാതകമാണെന്ന് അനീസിയയുടെ കുടുംബം ആരോപിക്കുന്നുണ്ടെങ്കിലും മരിക്കുന്നതിനു തൊട്ടു മുമ്പ് ഭര്‍ത്താവിന്റെ മൊബൈലിലേക്ക് അനീസിയ അയച്ച സന്ദേശങ്ങള്‍ കൊലപാതകമല്ലെന്ന സൂചനയാണ് നല്‍കുന്നതെന്ന് തെക്കന്‍ ദല്‍ഹി  ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ റൊമില്‍ ബാനിയ പറഞ്ഞു. 

ടെറസില്‍ നിന്ന് ചാടി മരിക്കാന്‍ പോകുകയാണെന്ന തന്റെ ഭാര്യയുടെ സന്ദേശത്തെ തുടര്‍ന്ന് ഗോവണി കയറി മുകളിലെത്തിയപ്പോഴേക്കും ടെറസിന്റെ വാതില്‍ പുറത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. ആത്മഹത്യയെക്കുറിച്ച് ഭര്‍ത്താവ് മയങ്ക് പോലീസിനെ അറിയിച്ചത്.  

തന്റെ സഹോദരിയെ ടെറസില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയിട്ടും പോലീസ് സ്ത്രീധന പീഡനത്തിനാണ് കേസെടുത്തതെന്ന്  അനീസിയയുടെ സഹോദരന്‍ ആരോപിച്ചു. അനീസിയയുടെ കുടുംബത്തിന്റെ ആവശ്യത്തെത്തുടര്‍ന്ന് മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.