വാഷിങ്ടണ്‍: ഏറ്റവും കൂടുതല്‍ പ്രതിഫലത്തുക വാങ്ങുന്ന 100 താരങ്ങളുടെ ലിസ്റ്റില്‍ ഇക്കുറി ബോളിവുഡ് നടന്മാരായ അക്ഷയ്കുമാറും സല്മാന് ഖാനും. 40.5 മില്ല്യണ്‍ ഡോളര്‍ പ്രതിഫലത്തുകയുമായി അക്ഷയ്കുമാര്‍ 76-ാം സ്ഥാനത്തും , 37.7 മില്ല്യണ്‍ പ്രതിഫലത്തുകയുമായി സല്മാന് ഖാന് 82-ാം സ്ഥാനത്തുമാണുള്ളത്. അമേരിക്കന്‍ ബോക്സിങ് താരമായ ഫ്ളോയിഡ് മേവെതറാണ് ഒന്നാം സ്ഥാനത്ത്. 285 മില്ല്യണ്‍ ഡോളറാണ് പ്രതിഫലത്തുക.
പാഡ്മാനിലെ അക്ഷയുടെ കഥാപാത്രം പ്രത്യേക പ്രശംസയ്ക്ക് പാത്രമായി. മാത്രമല്ല, സാമൂഹിക പ്രസക്തിയുള്ള സിനിമകളും കഥാപാത്രങ്ങളുമാണ് അക്ഷയ്കുമാറിന്റെ പല സിനിമകളുമെന്ന് ഫോര്‍ബ്സ് നിരീക്ഷിച്ചു.
സിനിമകളില്‍ നിന്ന് നേടിയ പ്രതിഫലത്തോടൊപ്പം ഇരുപതില്പരം ബ്രാന്‍ഡുകളില്‍ നിന്ന് നേടിയ സമ്പാദ്യവും അക്ഷയുടെ പ്രതിഫലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടൈഗര്‍ സിന്ദാഹേ പോലെയുള്ള ബിഗ്ബജറ്റ് ചിത്രങ്ങളും സുസുക്കി, ക്ലോര്മിന്റ് പോലുള്ള ബ്രാന്‍ഡുകളെ പിന്തുണയ്ക്കുന്നതും ലിസ്റ്റില്‍ ഇടം നേടാന്‍ സല്‍മാനെ സഹായിച്ചു. ഹോളിവുഡ് നടന് ജോര്‍ജ് ക്ലൂണിയാണ് രണ്ടാം സ്ഥാനത്ത്. ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പത്താം സ്ഥാനത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: