സഗ്രബ്: ലോകകപ്പ് കിരീടം കൈവിട്ടെങ്കിലും സ്വന്തം രാജ്യത്ത് തിരിച്ചെത്തിയ ക്രൊയേഷ്യന്‍ താരങ്ങള്‍ വീരോചിത വരവേല്‍പ്പ് നല്കി രാജ്യവും നാട്ടുകാരും.
ഫ്രാന്‍സിനോട് കലാശപ്പോരാട്ടത്തില്‍ 4-2ന് തോറ്റെങ്കിലും നാട്ടില്‍ തിരിച്ചെത്തിയ ടീമിനെ വരവേല്‍ക്കാന്‍ ലക്ഷക്കണക്കിന് ആരാധകരാണ് വിമാനത്താവളത്തിനു സമീപത്തും മറ്റും തടിച്ചുകൂടിയത്. ഏകദേശം ആറ് ലക്ഷത്തോളം ജനങ്ങളാണ് ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരെ സ്വീകരിക്കാനായി തടിച്ചുകൂടിയത് എന്നാണ് ഔദ്യോഗിക കണക്ക്.
വിമാനത്താവളത്തില്‍നിന്നും തുറന്ന ബസില്‍ സഞ്ചരിച്ച ലൂക്കാ മോഡ്രിച്ചിനെയും സംഘത്തെയും കാണാനും ആഹ്ലാദം പ്രകടിപ്പിക്കാനും റോഡിനിരുവശവും ജനലക്ഷങ്ങളാണ് അണിനിരന്നത്. ക്രൊയേഷ്യന്‍ പ്രസിസഡന്റ് പ്രസിഡന്റ് കോളിന്‍ഡ ഗ്രാബര്‍ ഉള്‍പ്പെടെയുള്ളവര്‍ ടീമിനെ സ്വീകരിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: