കളക്ടറുടെ വ്യാജ പേജ്; വിരുതന്മാര്‍ക്കെതിരെ കളക്ടര്‍ കര്‍ശന നടപടിക്ക്

Wednesday 18 July 2018 9:42 am IST
മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടു വഴി സ്‌ക്കൂള്‍ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വ്യാജമായി പേജ് തുടങ്ങി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കളക്ടര്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

കൊച്ചി: ജില്ലാ കളക്ടറുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടും പേജും തയ്യാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിച്ച വിരുതന്മാര്‍ വെട്ടിലാകുന്നു. മുഹമ്മദ് വൈ സഫിറുള്ളയുടെ വ്യാജ ഫേസ്ബുക് അക്കൗണ്ടും പേജും തയാറാക്കി തെറ്റായ അവധി വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്നാണ് മുന്നറിയിപ്പ്. കളക്ടര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

മഴ ശക്തമായ സാഹചര്യത്തിലാണ് വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടു വഴി സ്‌ക്കൂള്‍ അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള വ്യാജ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. വ്യാജമായി പേജ് തുടങ്ങി വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കാനും കളക്ടര്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.