റൂട്ടിന് സെഞ്ച്വറി; മൂന്നാം ഏകദിനവും പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട്

Wednesday 18 July 2018 8:36 am IST
സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും, അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ ഇയാന്‍ മോര്‍ഗന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. എട്ടുവിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ഇന്ത്യയുയര്‍ത്തിയ 257 റണ്‍സ് വിജയലക്ഷ്യം 44.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെയും, അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ ഇയാന്‍ മോര്‍ഗന്റെയും പ്രകടനമാണ് ഇംഗ്ലണ്ടിന് മികച്ച ജയം സമ്മാനിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. നായകന്‍ വിരാട് കോഹ്ലിയുടേയും(71 റണ്‍സ്), ശിഖര്‍ ധവാന്റേയും(44 റണ്‍സ്) പ്രകടനമാണ് ഇന്ത്യയ്ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. എംഎസ് ധോണി 66 പന്തില്‍ 42 റണ്‍സെടുത്തു. അവസാന പന്തുകളില്‍ തകര്‍ത്തടിച്ച ഷര്‍ദുല്‍ താക്കൂറാണ് (13 പന്തില്‍ 22 റണ്‍സ്) ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. മൂന്ന് വീതം വിക്കറ്റെടുത്ത ആദില്‍ റഷീദ്, ഡേവിഡ് വില്ലി എന്നിവരാണ് ഇന്ത്യയെ തകര്‍ത്തത്. മാര്‍ക് വുഡ് ഒരു വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിനായി ജോ റൂട്ട് തുടര്‍ച്ചയായ രണ്ടാമത്തെ മത്സരത്തിലും സെഞ്ച്വറി നേടി. 120 പന്തുകളില്‍ നിന്നായിരുന്നു താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 88 റണ്‍സ് നേടിയ മോര്‍ഗനും മികച്ച പിന്തുണ നല്‍കി. ഓപ്പണര്‍മാരായ ജെയിംസ് വിന്‍സ്(27), ജോണി ബെയര്‍സ്റ്റോ(30) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ഷര്‍ദുല്‍ താക്കൂര്‍ ഒരു വിക്കറ്റ് നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.