ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് മൂന്ന് പേര് മരിച്ചു. ഷാ ബേരി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. അടുത്തകാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു നില കെട്ടിടം സമീപത്തു നിര്‍മാണത്തിലിരുന്ന നാലുനില കെട്ടിടത്തിലേക്ക് തകര്‍ന്നു വീഴുകയായിരുന്നു.
ഇരുപതോളം പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. സംഭവത്തേ തുടര്‍ന്ന് ദേശീയ ദുരന്തനിവാരണസേന രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്കാന് ജില്ലാ ഭരണകൂടത്തിനോട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: