തിരുവനന്തപുരം: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ പ്രതികളെ പോലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് എബിവിപി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം. സമാധാന പരമായി മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
അഭിമന്യൂ കൊലക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് എബിവിപി ആരോപിച്ചു. കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും എസ്ഡിപിഐ എന്ന ഭീകര സംഘടനയെ നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: