ഹിമാചലില്‍ മിഗ്-21 എയര്‍ക്രാഫ്റ്റ് തകര്‍ന്ന് വീണു

Wednesday 18 July 2018 2:38 pm IST

ന്യൂദല്‍ഹി: ഇന്ത്യന്‍ വ്യോമസേനയുടെ മിംഗ് 21 പോര്‍വിമാനം ഹിമാചല്‍ പ്രദേശിലെ കംഗ്രയില്‍ തകര്‍ന്നുവീണു. പഞ്ചാബിലെ പത്താന്‍കോട്ട് എയര്‍ ബേസില്‍ നിന്നും പറന്നുയര്‍ന്ന വിമാനം കംഗ്ര ജില്ലയിലെ ജവാലി സബ് ഡിവിഷനിലെ പട്ടാ ജാട്ടിയാന്‍ എന്ന സ്ഥലത്താണ് തകര്‍ന്നുവീണത്.

അപകടത്തില്‍ പൈലറ്റ് കൊല്ലപ്പെട്ടതയാണ് ഏറ്റവുമൊടുവില്‍ ലഭിക്കുന്ന വിവരം. അതേസമയം, രക്ഷാ പ്രവര്‍ത്തകര്‍ അപകട സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

മെയ് 21 ന്, ഇന്ത്യന്‍ വ്യോമ സേനയുടെ മിഗ്-21 വിമാനം ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതാണ് അടുത്തിടെയുണ്ടായ മിഗ് അപകടം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.