മഴക്കെടുതി: കേന്ദ്രം സഹായിക്കും

Wednesday 18 July 2018 2:50 pm IST

ന്യൂദല്‍ഹി: കാലവര്‍ഷക്കെടുതിയില്‍ ദുരിതനനുഭവിക്കുന്ന കേരളത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കാന്‍ സന്നദ്ധമാണെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനം ആവശ്യപ്പെട്ടാല്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്ത് നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയെ അറിയിച്ചു.

മഴക്കെടുതി രൂക്ഷമായ പ്രദേശങ്ങളിലേക്ക് കേന്ദ്ര സംഘത്തെ അയക്കാമെന്നും അവര്‍ നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ധനസഹായ വിഷയത്തില്‍ ഉചിതമായ തീരുമാനങ്ങള്‍ എടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തു നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ കാലവര്‍ക്ഷക്കെടുതി സഭയില്‍ ഉന്നയിച്ചപ്പോഴാണ് രാജ്‌നാഥ് സിങ് ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.