തിരുവനന്തപുരം: എബിവിപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച എബിവിപി സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പോലീസ് മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് എബിവിപി നാളെ ജില്ലാ കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തും.
പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം, വിശാല്‍, ശ്യാം, സച്ചിന് വധക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ഇതില്‍ സംസ്ഥാന സെക്രട്ടറി പി .ശ്യാംരാജ് ഉള്‍പ്പടെ 15 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: