വനിതാ സഹകരണ സംഘം ക്രമക്കേട്: കേസെടുത്തു

Wednesday 18 July 2018 4:51 pm IST

 

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന ഇരിക്കൂര്‍ ബ്ലോക്ക് വനിതാ സഹകരണസംഘം ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു പരാതിയില്‍ കൂടി പോലീസ് കേസെടുത്തു. സംഘം സെക്രട്ടറി മേരി ജോണ്‍, ഡയറക്ടര്‍മാരായ ലളിത, സൗമ്യ സന്തോഷ് എന്നിവര്‍ക്കെതിരെയാണ് തളിപ്പറമ്പ് കോടതി നിര്‍ദ്ദേശ പ്രകാരം ശ്രീകണ്ഠപുരം പോലീസ് കേസെടുത്തത്. ശ്രീകണ്ഠപുരം ബസ് സ്റ്റാന്റിലെ സംഹ ട്രേഡേഴ്‌സ് ഉടമ പെരുവളത്ത് പറമ്പിലെ സിദ്ധിക്കിന്റെ പരാതിയിലാണ് കേസ്. 

സിദ്ദിക്ക് ബാങ്കില്‍ നിക്ഷേപിച്ച 42,300 രൂപ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നല്‍കിയില്ലെന്നാണ് പരാതി. സൊസൈറ്റി ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ ഇരുപതോളം പരാതിയിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അഞ്ഞൂറോളം ആള്‍ക്കാരില്‍നിന്നും മൂന്നുകോടിയോളം രൂപയാണ് സൊസൈറ്റി ഭാരവാഹികള്‍ തട്ടിയെടുത്തത്. ഇതിലേറെ പേരും ശ്രീകണ്ഠപുരം ടൗണിലെ വ്യാപാരികളാണ്. രണ്ട് വര്‍ഷം മുമ്പാണ് സൊസൈറ്റി അടച്ചുപൂട്ടിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.