പെരിങ്ങോം താലൂക്കാശുപത്രിയില്‍ ഇനി കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധനയും

Wednesday 18 July 2018 4:51 pm IST

 

പയ്യന്നൂര്‍: പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ സജ്ജീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ടി.പി.നൂറുദ്ദീന്‍ നിര്‍വഹിച്ചു. ആശുപത്രി വികസന ഫണ്ട് ഉപയോഗിച്ച് പുതിയ ഫാര്‍മസിസ്റ്റിനെ നിയമിക്കാന്‍ തീരുമാനിച്ചതായും രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ സേവനം ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായിരുന്ന ആശുപത്രിയിലെ മാലിന്യ പ്രശ്‌നത്തിനും പരിഹാരമായി. ആധുനിക രീതിയില്‍ മാലിന്യ സംസ്‌കരണം നടത്തുന്നതിനുള്ള ഇന്‍സിനേററ്റര്‍ പ്രവര്‍ത്തന സജ്ജമായെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രി കെട്ടിടത്തില്‍ നിര്‍മ്മിച്ച റാമ്പിന്റെ ഉദ്ഘാടനവും പ്രസിഡണ്ട് നിര്‍വഹിച്ചു.

പെരിങ്ങോം-വയക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.നളിനി അധ്യക്ഷത വഹിച്ചു. ആശുപത്രിയിലെത്തുന്ന രോഗികളെ കിടത്തിച്ചികിത്സിക്കുമ്പോള്‍ ഭക്ഷണം നല്‍കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഫാര്‍മസി കൗണ്ടറിന്റെ ഉദ്ഘാടനവും അവര്‍ നിര്‍വഹിച്ചു. കമ്പ്യൂട്ടറൈസഡ് കാഴ്ച പരിശോധനയ്ക്കുള്ള ഓട്ടോ റിഫ്രാറ്റോമീറ്റര്‍ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.ശശീന്ദ്രനും ഇന്‍സിനേററ്റര്‍ ഉദ്ഘാടനം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എം.എന്‍.അനിതയും നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലത ഗോപി, പഞ്ചായത്തംഗം കെ.പ്രജിത, പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് പി.വി.തമ്പാന്‍, ഇബ്രാഹിം പൂമംഗലോരകത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ്.ജോണ്‍ എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.