8 പവന്‍ സ്വര്‍ണാഭരണവും 36000 രൂപയും കവര്‍ച്ച ചെയ്തു

Wednesday 18 July 2018 4:52 pm IST

 

പഴയങ്ങാടി: വീട്ടില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങളും 36,000 രൂപയും കവര്‍ന്നു. അടുത്തില ഫസല്‍ ഓമര്‍ പബ്ലിക്ക് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് സമീപത്തെ എന്‍.രഘുനാഥന്റ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുകളിലത്തെ നിലയിലെ വാതിലിന്റെ കൊളുത്ത് ഇളക്കി മാറ്റിയ നിലയിലാണുള്ളത്. താഴത്തെ ബെഡ്‌റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ചിരുന്നതായിരുന്നു ആഭരണങ്ങളും രൂപയും. ഷെല്‍ഫിന്റെ സമീപത്ത് വെച്ച താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് കവര്‍ച്ച നടത്തിയത്. ഇന്നലെ രാവിലെ പേഴ്‌സ് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് കവര്‍ച്ച നടന്നതാണെന്ന് മനസ്സിലായത്. പഴയങ്ങാടി അഡീഷണല്‍ എസ്‌ഐ വിജേഷ് സ്ഥലത്തെത്തി പരിശോധന നടത്തി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.