കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം: ആലഞ്ചേരിയുടെ മൊഴിയെടുക്കുന്നു

Wednesday 18 July 2018 5:06 pm IST
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയാണ് പോലീസ് മൊഴിയെടുക്കുന്നത്.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തുന്നു. സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയാണ് പോലീസ് മൊഴിയെടുക്കുന്നത്.

ജലന്ധര്‍ ബിഷപ്പിനെതിരെ ലഭിച്ച പരാതിയെ പറ്റിയാകും പോലീസ് വിശദീകരണം തേടുക. സന്യാസ സമൂഹത്തിന്റെ ചില പ്രശ്‌നങ്ങളല്ലാതെ ബിഷപ്പിന്റെ ലൈംഗിക പീഡനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെന്നാണ് കര്‍ദ്ദിനാളും അങ്കമാലി അതിരൂപതയും പറഞ്ഞിട്ടുള്ളത്. ബിഷപ്പിനെതിരെ മിഷണറീസ് ഒഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മുന്‍ സുപ്പീരിയര്‍ ജനറലായ കന്യാസ്ത്രീ കര്‍ദ്ദിനാളിന് നല്‍കിയ കത്ത് കഴിഞ്ഞദിവസം പുറത്തായിരുന്നു. 

ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിന്റെ ഗസ്റ്റ് ഹൗസിലും വച്ച് ബിഷപ്പ് തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വൈക്കം ഡിവൈ. എസ്. പിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം സംബന്ധിച്ച് സഭാ തലവനായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം മൊഴിയെടുക്കാന്‍ ശ്രമിച്ചെങ്കിലും കര്‍ദ്ദിനാള്‍ മുമ്പ് ബിഷപ്പായിരുന്ന തമിഴ്‌നാട്ടിലെ തക്കലയില്‍ സന്ദര്‍ശത്തിലായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.