ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്ലാന്‍ഡ് വിവിഐപി അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍ എന്‍.കെ. മാറ്റ പ്രത്യേക ജഡ്ജി അരവിന്ദ് കുമാറിനു മുമ്പാകെ സമര്‍പ്പിച്ച കുറ്റപത്രം 20ന് പരിഗണിക്കും.
വ്യോമസേനാ മേധാവി എസ്.പി. ത്യാഗി, രണ്ട് ബന്ധുക്കള്‍, അഭിഭാഷകനായ ഗൗതം ഖൈതാന്‍, രണ്ട് ഇറ്റാലിയന്‍ ഇടനിലക്കാരായ കാര്‍ലോ ജെറോസ, ഗൈഡോ ഹസ്കേ, ഫിന്മെക്കാനിക്ക കമ്പനി എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
വിവിഐപികള്‍ക്കായി ആംഗ്ലോ ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡില്‍നിന്നു 12 അത്യാധുനിക ഹെലിക്കോപ്റ്ററുകള്‍ 3,600 കോടി രൂപയ്ക്കു വാങ്ങാനുള്ള ഇടപാടിലെ അഴിമതി സര്‍ക്കാരിനു 2,666 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണു കേസ്. വിവിധ വിദേശ കമ്പനികളുടെ പേരില്‍ 28 മില്ല്യണ്‍ യൂറോയുടെ തട്ടിപ്പാണ് ഇവര്‍ക്കെതിരെ കുറ്റപത്രത്തില്‍ ഇഡി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: