ന്യൂദല്‍ഹി: കോണ്‍ഗ്രസിന്റെ പുതിയ പ്രവര്‍ത്തക സമിതിയില്‍ കേരളത്തില്‍ നിന്ന് എ.കെ.ആന്റണിയും ഉമ്മന്‍ ചാണ്ടിയും കെ.സി.വേണുഗോപാലും. മലയാളിയായ പി.സി.ചാക്കോയെ സ്ഥിരം ക്ഷണിതാവായും ഉള്‍പ്പെടുത്തി. അധ്യക്ഷനായതിന് ശേഷം രാഹുല്‍ ഗാന്ധി ആദ്യമായി രൂപം നല്കിയ പ്രവര്‍ത്തക സമിതിയില്‍ 23 അംഗങ്ങളും 18 സ്ഥിരം ക്ഷണിതാക്കളും പത്ത് പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, ലോക്സഭാ നേതാവ് മല്ലിഗാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, മോട്ടിലാല്‍ മോറ, അംബികാ സോണി, തരുണ്‍ ഗൊഗോയ്, കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ദരാമയ്യ, ആനന്ദ് ശര്‍മ്മ, ഹരീഷ് റാവത്ത്, സെല്‍ജ, മുകുള്‍ വാസ്നിക്ക്, അവിനാഷ് പാണ്ഡ്യ, ദീപക് ബാബറിയ, രഘുവീര്‍ മീന, അശോക് ഗേലോട്ട് എന്നിവരും സമിതിയിലുണ്ട്.
ഷീലാ ദീക്ഷിത്, പി. ചിദംബരം, ജോതിരാദിത്യ സിന്ധ്യ, ജിതേന്ദ്ര സിംഗ്, ആര്.പി സിംഗ്, പി.എല്‍ പുനീയ, രണ്‍ദീപ് സിങ് സുര്‍ജ്ജേവാല, ആശാ കുമാരി, രജനി പട്ടീല്‍, രാം ചന്ദ്ര, അനുരാഖ്, നാരായന്, സിങ്, രാജീവ് എസ്.സത്വ, ശക്തിസിങ് ഗോഹില്‍, ഗൗരവ് ഗൊഗോയി, ഡോ. ചില്ലാ കുമാര്‍ എന്നിവരാണ് സ്ഥിരം ക്ഷണിതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: