ചൗധരി ചരണ്‍ സിങ്ങ് സര്‍വകലാശാലയില്‍ മുഖാവരണത്തിന് വിലക്ക്

Thursday 19 July 2018 2:38 am IST

മീററ്റ്:  സ്ത്രീകള്‍ മുഖാവരണം ധരിച്ച് ക്യാമ്പസില്‍ പ്രവേശിക്കുന്നതിന് മീററ്റിലെ ചൗധരി ചരണ്‍ സിങ്ങ് സര്‍വകലാശാല വിലക്കേര്‍പ്പെടുത്തി. അപരിചിതര്‍ ക്യാമ്പസില്‍ പ്രവേശിക്കുന്നത് തടയാനാണിത്. രാജ്യത്തെ ഒരു പ്രമുഖ സര്‍വ്വകലാശാല ഇത്തരമൊരു നിലപാടു സ്വീകരിക്കുന്നത് ഇതാദ്യമായാണ്. വിലക്കിനെതിരെ കനത്ത വിമര്‍ശനമുയര്‍ന്നു കഴിഞ്ഞു. കോളേജ് അന്തരീക്ഷം കലുഷമാവാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് അധികൃതരുടെ വിശദീകരണം. 

അപരിചിതരായ ഒട്ടേറെപ്പേരെ തിരിച്ചറിയല്‍ രേഖകളില്ലാതെ ക്യാമ്പസില്‍ നിന്ന് ഇതിനു മുമ്പ് പിടികൂടിയിട്ടുണ്ട്. സ്ത്രീകള്‍ മുഖാവരണം ധരിച്ചെത്തുമ്പോള്‍ വിദ്യാര്‍ത്ഥികളേത് പുറത്തു നിന്നുള്ളവരേത് എന്ന് തിരിച്ചറിയാനാവാതെ വരാറുണ്ട്. ക്ലാസുകള്‍ ഇതേവരെ തുടങ്ങിയിട്ടില്ലെങ്കിലും കോളേജിനു പുറത്തുള്ള ധാരാളം പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ കറങ്ങി നടക്കുന്നുണ്ടെന്ന് സര്‍വകലാശാലാ ചീഫ് പ്രോക്ടര്‍ അല്‍ക്കാ ചൗധരി പറഞ്ഞു. ഇപ്പോഴവരെ താക്കീത് നല്‍കി വിടുകയാണ് പതിവ് . ഇതു തുടര്‍ന്നാല്‍ പോലീസസില്‍ വിവരമറിയിക്കുമെന്നും അല്‍ക്ക ചൗധരി പറഞ്ഞു.

 അപരിചതരെ തടയാനുള്ള ഉപാധി മാത്രമാണിതെന്ന് നിരോധനത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയായി സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലൊന്നിന്റെ പ്രിന്‍സിപ്പാളും വ്യക്തമാക്കി.വിലക്കിനെതിരെ  വിര്‍ശനങ്ങളുയരുമ്പോഴും കോളേജ് അന്തരീക്ഷം മെച്ചപ്പെടുത്താന്‍ പിന്തുണയുമായെത്തുകയാണ് വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.