ക്യാമ്പസ് ഫ്രണ്ട് ഭീകരന് ഒളിത്താവളം ഒരുക്കിയത് കാസര്‍കോട്

Thursday 19 July 2018 2:39 am IST

കൊച്ചി:  അഭിമന്യു കൊലപാതക കേസിലെ മുഖ്യപ്രതി മുഹമ്മദിന് ഒളിത്താവളമൊരുക്കിയത് പോപ്പുലര്‍ ഫ്രണ്ട് -എസ്ഡിപിഐ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ താവളമായ കാസര്‍കോട്ട്. വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ അടക്കം ആസൂത്രണം നടത്തിയ ഭീകരര്‍ തന്നെയാണ് മുഹമ്മദിനും വേണ്ട സൗകര്യങ്ങള്‍ കാസര്‍കോട് ഒരുക്കി നല്‍കിയത്. 

പോലീസ് പോലും എത്തിപ്പെടാന്‍ മടിക്കുന്ന മഞ്ചേശ്വരം, കാസര്‍കോട് -മംഗലാപുരം അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗ്രാമങ്ങളിലാണ് മുഹമ്മദിന് ഒളിത്താവളം ഒരുക്കിയത്. ആഗോള ഭീകരസംഘടനയായ ഐഎസിന്റെ കേരള പതിപ്പായ പിഎഫ്‌ഐ കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള ആസൂത്രണങ്ങള്‍ നടത്തുന്നതും ഈ അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ്.

പിഎഫ്‌ഐ -എസ്ഡിപിഐയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത് ആഗോള ഇസ്ലാമിക ഭീകരസംഘടന ഐഎസിലെ അംഗമായ കാസര്‍കോട് സ്വദേശി അബ്ദുല്ല റാഷിദാണ്. വിവിധ ഹൈന്ദവ സംഘടന നേതാക്കളെ ഇവര്‍ ലക്ഷ്യമിടുന്നു. റാഷിദ് അയച്ച പല ശബ്ദ രേഖകളിലും നമ്മുടെ യാത്രയ്ക്ക് തടസമായി നില്‍ക്കുന്നവരെ പിഴുതെറിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

കോളേജുകളില്‍ നിന്നും കൂടുതല്‍ വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യണമെന്നും അതിനായി ക്യാമ്പസ് ഫ്രണ്ടിനെ സജീവമാക്കാനും പിഎഫ്‌ഐയോട് റാഷിദ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പരീക്ഷണങ്ങള്‍ കൂടിയാണ് പിഎഫ്‌ഐ ഭീകരര്‍ കേരളത്തില്‍ വിവിധ സംഭവങ്ങളിലൂടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.