ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി. മഴ കുറവാണെങ്കിലും പല പ്രദേശങ്ങളിലും വെള്ളക്കെട്ട് കുറയാത്തതിനാല്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയും മറ്റു താലൂക്കുകളിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കളക്ടര്‍ വ്യഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.
അതേസമയം കോട്ടയം മഹാത്മാ ഗാന്ധി സര്‍വകലാശാല 19, 20 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മഴ കാരണം തിങ്കളാഴ്ച മുതല്‍ എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: