തിരുവനന്തപുരം: ആര്‍എസ്എസ് രൂപീകരിച്ചത് ഭാരതത്തിലെ മുനിമാരോ ആധ്യാത്മിക ആചാര്യന്മാരോ അല്ലെന്നും ബ്രിട്ടീഷുകാരാണെന്നും ഇ.പി.ജയരാജന് എംഎല്‍എ. സെക്രട്ടേറിയറ്റ് പടിക്കല്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ജയരാജന്.
ബ്രിട്ടീഷുകാര്‍ ആദ്യം മുസ്ലിം ലീഗ് രൂപീകരിച്ചു. അവര്‍ സംഘടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസിന് രൂപം കൊടുത്തു. കൂടാതെ അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ അമേരിക്കന്‍ സാമ്രാജ്യ ശക്തികളെന്നും ജയരാജന് കണ്ടെത്തി. ഇന്ത്യന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ആര്‍എസ്എസുകാരാണ്. തന്ത്രപ്രധാന സ്ഥാനങ്ങളിലെല്ലാം ആര്‍എസ്എസുകാരെ കുത്തി നിറച്ചു. അമേരിക്ക പോലുള്ള സാമ്രാജ്യത്ത ശക്തികള്‍ ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു.
ഇതിലേക്കായി ആര്‍എസ്എസിനെയും എസ്ഡിപിഐയെയും ഉപയോഗിക്കുന്നു. അതിന് സിപിഎമ്മിനെ ഇല്ലാതാക്കണം. അതിനാല്‍ സിപിഎം പ്രവര്‍ത്തകരെ കൊല്ലുന്നു. അഭിമന്യുവിന്റെ കൊലയ്ക്കു പിന്നിലും ഇതാണെന്ന് ജയരാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: