കാന്റീന്‍ ജീവനക്കാരന് മര്‍ദനം: പി.സി. ജോര്‍ജിനെതിരെ കുറ്റപത്രം

Thursday 19 July 2018 2:44 am IST

തിരുവനന്തപുരം: എംഎല്‍എ ഹോസ്റ്റലിലെ കാന്റീന്‍ ജീവനക്കാരനെ മര്‍ദിച്ച കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ കുറ്റ പത്രം സമര്‍പ്പിച്ചു. മ്യൂസിയം പോലീസാണ്  വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍  കുറ്റപത്രം സമര്‍പ്പിച്ചത്.  എംഎല്‍എ ഹോസ്റ്റലിലെ കുടുംബശ്രീ കഫേ ജീവനക്കാരനായ വട്ടിയൂര്‍ക്കാവ് തേപ്പുമുക്ക് നേതാജി റോഡില്‍ മനു ഭവനില്‍ മനു(22)വിനെ  മര്‍ദിച്ചെന്നാണ് കേസ്.

2017 ഫെബ്രുവരി 27നാണ് സംഭവം. എംഎല്‍എ ഹോസ്റ്റലിലെ പി.സി. ജോര്‍ജ്ജിന്റെ മുറിയില്‍ നിന്നും  കുടുംബശ്രീ കഫേയില്‍ ഫോണ്‍ ചെയ്ത് ഉച്ചഭക്ഷണം എത്തിക്കാന്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഭക്ഷണവുമായി എത്തിയ മനുവിനെ വൈകിയെന്നാരോപിച്ച് അസഭ്യം പറഞ്ഞ ശേഷം  പി.സി. ജോര്‍ജ്  മര്‍ദിച്ചെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മനുവിന് മുഖത്ത് സാരമായി പരിക്കേറ്റിരുന്നു.  എംഎല്‍എ  മാന്യത വിട്ട് പെരുമാറിയതായും കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.