സന്ന്യാസി നാംതുക്വചിത് ഭവതി

Thursday 19 July 2018 2:50 am IST

(അദ്ധ്യായം-18 12-ാം ശ്ലോകം)

ഭഗവത്ത്വവിജ്ഞാനം നേടിയ ഭഗവാന് ആരാധനയായി കര്‍മങ്ങള്‍ സന്ന്യാസിക്കുംവിധം ചെയ്യുന്നവരാണ് മുഖ്യരായ സംന്യാസികള്‍. അവര്‍ മരണാനന്തരം മറ്റൊരു ശരീരവും സ്വീകരിക്കേണ്ടി വരില്ല. അതുകൊണ്ട് അനിഷ്ടമായതോ ഇഷ്ടമായതോ മിശ്രമായതോ ഫലം അനുഭവിക്കേണ്ടിവരികയും ഇല്ല. അവര്‍ പാ

പകര്‍മം ഒരിക്കലും ചെയ്യില്ല; പുണ്യകര്‍മങ്ങള്‍ ഭഗവാന് ആരാധനയായി, ഭഗവാന്‍ സന്തോഷിക്കുംവിധം ചെയ്യുന്നു. അതാണ് കാരണം.

ഭഗവദാരാധനയായി ചെയ്യുന്ന കര്‍മത്തിനും 

ഫലമുണ്ടാവില്ലേ

(അധ്യായം 18- ശ്ലോകം 13)

ദേഹം പുഷ്ടിപ്പെടണമെന്നോ അതിനുവേണ്ടി പോഷകമൂല്യങ്ങളുള്ള ആഹാരങ്ങള്‍ കഴിക്കണമെന്നോ ആഗ്രഹിക്കാതെ, വല്ല കാരണത്താലും പാല്‍, തൈര്, വെണ്ണ, പഴം മുതലായ പദാര്‍ഥങ്ങള്‍ ആഹരിക്കേണ്ടിവന്നാലും ദേഹം തടിച്ച് കൊഴുക്കുക എന്ന ഫലം സംഭവിക്കുമല്ലോ. അതുപോലെ കര്‍മങ്ങള്‍ ഭഗവാന് ആരാധനയായി, ഫലത്തില്‍ ആസക്തിയും കര്‍ത്തൃത്വഭാവവും ഇല്ലാതെയും അനുഷ്ഠിച്ചാല്‍പോ

ലും ഫലം അനുഭവിക്കേണ്ടിവരില്ലേ? വരില്ല.

സര്‍വ്വകര്‍മണാം സിദ്ധയേ

ഏത് കര്‍മത്തിനും ആരംഭിക്കുക, തുടരുക, പൂര്‍ത്തിയാക്കുക എന്ന് മൂന്ന് അവസ്ഥകളാണുള്ളത്. സര്‍വകര്‍മങ്ങളും അങ്ങനെ പൂര്‍ത്തീകരിക്കപ്പെടണമെങ്കില്‍ അഞ്ചുഘടകങ്ങള്‍ ഉണ്ടായിരിക്കണം എന്ന് പറഞ്ഞിരിക്കുന്നു. അവയെ കാരണാനി (കാരണങ്ങള്‍) എന്നു പറയുന്നു

സാംഖ്യേ കൃതാന്തേ പ്രോക്താനി

എവിടെയാണ് പറഞ്ഞിരിക്കുന്നത്? സാംഖ്യശാസ്ത്രത്തില്‍ വിശദീകരിച്ചും വിവേചനം ചെയ്തും  വേണ്ടുംവണ്ണം വിവരിക്കുന്നത് എന്നാണ് സാംഖ്യം എന്ന പദത്തിന്റെ അര്‍ഥം- സമ്യക് ഖ്യായന്തേ ഇതി സാംഖ്യം.

കൃതാന്തേ- സംസാരബന്ധത്തിനു കാരണമായവയെ ഉപേക്ഷിക്കണമെന്നും മോക്ഷത്തിനു കാരണമായവയെ സ്വീകരിക്കണമെന്നും അന്തിമമായി നിശ്ചയിക്കുന്നതാണ് സാംഖ്യശാസ്ത്രം. കൂടാതെ ജീവന്‍, ഈശ്വരന്‍, മായ മുതലായ ബന്ധമോക്ഷങ്ങള്‍ക്ക് കാരണമായ പദാര്‍ത്ഥങ്ങളും സാംഖ്യശാസ്ത്രത്തില്‍-

വേദാന്തശാസ്ത്രത്തില്‍- വേദങ്ങളുടെ അന്തമായ- നിശ്ചയമായ ശാസ്ത്രത്തില്‍ പ്രതിപാ

ദിച്ചിട്ടുണ്ട്. (അന്തോ നിശ്ചയഃ) കര്‍മങ്ങള്‍ നമ്മെ ബന്ധിക്കാതിരിക്കാനും യഥാ

ര്‍ഥമായ തത്വജ്ഞാനം ഉണ്ടാവാനും വേണ്ടിയാണ് അങ്ങിനെ പറഞ്ഞിരിക്കുന്നത്. 

(= പ്രകര്‍ഷേണ ഉക്താനി).

ഏതാനി കാരണാനി മേ നിബോധ-

ഈ കാരണങ്ങള്‍- കര്‍മങ്ങള്‍- ആരം

ഭിക്കുന്ന ഘടകങ്ങള്‍ ഞാന്‍ പറയാം. കേട്ടു മനസ്സിലാക്കൂ! പണ്ഡിതന്മാര്‍ക്കുപോ

ലും ദുര്‍വിജ്‌ഞേയങ്ങളാണ്, കര്‍മങ്ങളുടെ ഉത്പത്തി, കാരണം, സാമഗ്രികള്‍, ആത്മാവിന്റെ അകര്‍ത്തൃത്വം മുതലായവ എന്ന് മനസ്സിലാക്കൂ.

   കാനപ്രം കേശവന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.