ഗെയിലിന്റെ ജോലികള്‍ക്ക് പോലീസ് സംരക്ഷണം

Thursday 19 July 2018 2:51 am IST

കൊച്ചി: കൊച്ചി - മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ ജോലികള്‍ക്ക് പോലീസ് സംരക്ഷണം അനുവദിച്ച് ഹൈക്കോടതി ഉത്തരവിട്ടു. കൊച്ചിയിലെ ഉദ്യോഗമണ്ഡലില്‍ പൈപ്പുകള്‍ കയറ്റിയിറക്കുന്ന ജോലി വിവിധ ചുമട്ടുതൊഴിലാളി സംഘടനകളുടെ എതിര്‍പ്പ് മൂലം തടസപ്പെടുന്നെന്ന് ചൂണ്ടിക്കാട്ടി ഗെയില്‍ (ഗ്യാസ് അഥോറിറ്റി ഒഫ് ഇന്ത്യ) നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം. 

ഗെയിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഡിജിപി, ആലുവ റൂറല്‍ എസ്പി, ഏലൂര്‍ എസ്‌ഐ എന്നിവര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്. വിദഗ്ധ പരിശീലനം ആവശ്യമില്ലാത്തതും ക്രെയിന്‍ ഉപയോഗിച്ചല്ലാത്തതുമായ കയറ്റിയിറക്ക് ജോലികള്‍ക്ക്  പരിഗണിക്കണമെന്ന ചുമട്ടു തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുടെ ആവശ്യം ചുമട്ടു തൊഴിലാളി നിയമപ്രകാരം രൂപം നല്‍കിയ ബോര്‍ഡ് മുമ്പാകെയോ ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെയോ ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.