പീസ് ടിവി ഉള്‍പ്പെടെ 30 ചാനലുകള്‍ക്ക് കശ്മീരില്‍ നിരോധനം

Thursday 19 July 2018 2:55 am IST

ശ്രീനഗര്‍: വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള പീസ് ടിവി, പാക്കിസ്ഥാന്‍ കേന്ദ്രീകൃത ജിയോ ടിവി എന്നിവ ഉള്‍പ്പെടെ ജമ്മുകശ്മീരില്‍ 30 ചാനലുകള്‍ നിരോധിച്ചു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ തീരുമാനം ഗവര്‍ണര്‍ എന്‍.എച്ച്. വോറയാണ് അറിയിച്ചത്. 

സംസ്ഥാനത്തെ ക്രമസമാധാനത്തെ ബാധിക്കുന്ന തരത്തില്‍ ഈ ചാനലുകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്തിയത് എന്നാണ് വിവരം. നിരോധനം നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന കത്ത് ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിനും അയച്ചു. 

ചാനലുകളുടെ പ്രവര്‍ത്തനം തടയാന്‍ ആവശ്യമായ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കണമെന്നും അഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്. പീസ് ടിവി, ജിയോ ടിവി എന്നിവയ്ക്ക് പുറമേ എആര്‍വൈ ടിവി, ക്യു ടിവി, എബിബി ടാക്ക് ടിവി എന്നീ പ്രമുഖ ചാനലുകളും പട്ടികയിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.