മോദിയുടെ ട്വീറ്റില്‍ അമ്പരന്ന് ഒന്നാം റാങ്കുകാരന്‍

Thursday 19 July 2018 2:54 am IST

ന്യൂദല്‍ഹി:  ഉയര്‍ന്ന വിജയം നേടാന്‍ തന്നെ സഹായിച്ചത് പ്രധാനമന്ത്രിയുടെ എക്‌സാം വാറിയേഴ്‌സ് എന്ന പുസ്തകമെന്ന് പന്ത്രണ്ടാം ക്ലാസ് ഐഎസ്‌സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സാക്ഷി പ്രദ്യും.  അവസാന പരീക്ഷ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കായി തയാറാക്കിയ എക്‌സാം വാറിയേഴ്‌സ് എന്ന പുസ്തകം  തനിക്ക് ഏറെ ഉപകാരപ്രദമായിരുന്നുവെന്നും അതിന് അദ്ദേഹത്തോട് നന്ദിയുണ്ടെന്നും അറിയിച്ച് സാക്ഷി പ്രധാനമന്ത്രിക്ക് ഇ മെയില്‍ അയച്ചിരുന്നു.

എന്നാല്‍ അപ്പോഴൊന്നും  പ്രതീക്ഷിക്കാത്ത ഒരു സന്തോഷമാണ് ബുധനാഴ്ച അവനെ കാത്തിരുന്നത്. സാക്ഷിയുടെ മെയില്‍ ട്വിറ്ററിലൂടെ  പ്രധാനമന്ത്രി പങ്കുവെച്ചു. താന്‍ അയച്ച മെയില്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പങ്കുവെക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് സാക്ഷി പറഞ്ഞു. 

പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് പൊതുവെ പിന്തുടരാന്‍ കഴിയാത്ത അടിസ്ഥാപരമായ ചില കാര്യങ്ങളാണ് പ്രധാനമന്ത്രി പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൃത്യമായി പിന്തുടര്‍ന്നാല്‍ ഏതൊരാള്‍ക്കും വിജയം കൈവരിക്കാനാകും,  സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. പന്ത്രണ്ടാം ക്ലാസ് ഐഎസ്‌സി പരീക്ഷയില്‍ 99.5 ശതമാനം മാര്‍ക്ക് നേടിയാണ് സാക്ഷി രാജ്യത്ത് തന്നെ ഒന്നാമതെത്തിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.