എബിവിപി മാർച്ചിനു നേരെ ജലപീരങ്കി; വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

Thursday 19 July 2018 3:12 am IST
"പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോള്‍ പരിക്കേറ്റ സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് പ്രവര്‍ത്തകര്‍ക്കൊപ്പം"

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് എബിവിപി നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന സെക്രട്ടറി പി. ശ്യാംരാജ് അടക്കം നിരവധി പേര്‍ക്ക് പരിക്ക്.

പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പോലുള്ള ഭീകരവാദ സംഘടനകളെ നിരോധിക്കുക സച്ചിന്‍, വിശാല്‍, ശ്യാമപ്രസാദ് വധം എന്‍ഐഎ  അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തിയത്.  മാര്‍ച്ചിനു നേരെ ഒരു പ്രകോപനവുമില്ലാതെ പോലീസ് ജല പീരങ്കി പ്രയോഗിക്കുകയായിരുന്നു. തലയ്ക്ക് ഗരുതരമായി പരിക്കേറ്റ  പി. ശ്യാംരാജിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എബിവിപി സംസ്ഥാന സമിതി അംഗങ്ങളായ രവിശങ്കര്‍, ഈശ്വര പ്രസാദ്, പ്രണവ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറി മനോജ്, ജില്ലാ സമിതി അംഗം ശ്യാം മോഹന്‍ എന്നിവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയ നിര്‍വ്വാഹക സമിതിഅംഗം കെ.വി വരുണ്‍പ്രസാദ്  മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എസ്. അഖില്‍, സന്ദീപ്, വിഷ്ണു തുടങ്ങിയവര്‍ സംസാരിച്ചു. 

പോപ്പുലര്‍ ഫ്രണ്ടിനെ പോലുള്ള ഭീകരവാദ സംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരും സര്‍ക്കാരിന്റെ പോലീസ് സംവിധാനവും ചെയ്യുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പ്രിന്റു മഹാദേവ് ആരോപിച്ചു. ഇന്ന് നടന്ന സെക്രട്ടേറിയറ്റ് മാര്‍ച്ച് സര്‍ക്കാര്‍ രക്തത്തില്‍ മുക്കാനാണ് നോക്കിയത്. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്ക് നടത്തും.

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.