കാറും ബസും കൂട്ടിയിടിച്ച് അഞ്ച് മരണം

Thursday 19 July 2018 7:45 am IST

കൊച്ചി : പെരുമ്പാവൂരിൽ ബസും കാറും കൂട്ടിയിടിച്ച്‌​ അഞ്ചുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക്​ പരിക്കേറ്റു. ഇടുക്കി ഏലപ്പാറ സ്വദേശികളായ ജിനീഷ് (22), വിജയന്‍, കിരണ്‍ (21), ഉണ്ണി (20), ജെറിന്‍ (22) എന്നിവരാണ് മരിച്ചത്. ഇന്ന്​ പുലര്‍ച്ചെ 12.45ഒാടെയാണ്​ അപകടം നടന്നത്​. ആന്ധ്രയില്‍ നിന്നുള്ള അയ്യപ്പ ഭക്​തര്‍ സഞ്ചരിച്ച ബസുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഏഴു പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റ സുജിത്​, ജിബിന്‍ എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജിബിനെ ഒമാനിലേക്ക് യാത്രയാക്കാന്‍ പോകും വഴിയാണ്​ അപകടമുണ്ടായത്​. മൃതദേഹം സാന്‍ജോ ആശുപത്രി, താലൂക്കാശുപത്രി എന്നിവിടങ്ങളില്‍ സൂക്ഷിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.