തിരുവനന്തപുരം: പ്രണയിച്ച് മിശ്രവിവാഹിതരായ യുവ ദമ്പതികള്‍ക്ക് എസ്ഡിപിഐ ഭീകരരുടെ വധഭീഷണി. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ ഫേസ്ബുക്കിൽ വന്നതിനു പിന്നാലെയാണ് എസ്ഡിപിഐ ഭീകരർ വധഭീഷണിയായി രംഗത്തെത്തിയത്.
എസ്.ഡി.പി.എെ പ്രവർത്തകരായ ഷംസി, നിസാര്‍ തുടങ്ങിയവര്‍ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി. തനിക്ക് ഭര്‍ത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും ഷെഹാന വ്യക്തമാക്കി . മതം മാറാന്‍ ഹാരിസണ്‍റെ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നില്ലെന്നും ഷെഹാന കൂട്ടിച്ചേര്‍ത്തു .
മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭര്‍ത്താവ് എന്നെ മതം മാറ്റിയിട്ടില്ല.എസ്.ഡി.പി.ഐക്കാര്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുകയാണ് ഭര്‍ത്താവിനെയും കുടുംബത്തെയും കൊല്ലാന്‍. ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെണ്‍കുട്ടി പറഞ്ഞു. അവര്‍ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെവിനെ പോലെയാവാന്‍ തനിക്ക് താത്പര്യമില്ലെന്നും ഹാരിസണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: