ഋഷികേശ്: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് വീണ് കൊല്ലപ്പെട്ടവരുടെ എണ്ണം 14 ആയി. അപകടത്തിൽ 16 പേർക്ക് ഗുരുതരമായി പരിക്കേറ്റന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. അപകടത്തിൽപ്പെട്ടവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഋഷികേശ് – ഗംഗോത്രി ഹൈവേയില്‍ സൂര്യധാർ പ്രദേശത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ഉത്തരാഖണ്ഡ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: