നടിമാരെ ചര്‍ച്ചയ്ക്ക് വിളിച്ച് അമ്മ

Thursday 19 July 2018 10:35 am IST

കൊച്ചി: നടിമാരുമായി അമ്മ ഭാരവാഹികള്‍ ചര്‍ച്ച നടത്തും. രേവതി, പത്മപ്രിയ, പാര്‍വ്വതി എന്നിവരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചു. അടുത്ത മാസം ഏഴിന് കൊച്ചിയിലാണ് ചര്‍ച്ച. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ നടിമാര്‍ പ്രതിഷേധിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. 

സിനിമയിലെ വനിതാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാകളക്ടീവിലെ അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യ നമ്ബീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരാണ് രാജിവച്ചത്. അമ്മയുടെ നിലപാടിലും നടപടികളിലും ആശങ്കയുണ്ടെന്ന് കാണിച്ച് നടിമാരായ രേവതിയും പാര്‍വതിയും പത്മപ്രിയയും സംഘടനയുടെ സെക്രട്ടറിയായ ഇടവേള ബാബുവിന് കത്ത് എഴുതിയിരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടി പുന:പരിശോധിക്കണമെന്നും അമ്മയിലെ അംഗങ്ങള്‍ എന്ന നിലയില്‍ തങ്ങളുമായി കൂടികാഴ്ചയ്ക്ക് തയ്യാറാകണമെന്നുമായിരുന്നു കത്തിലെ പ്രധാന ആവശ്യം. 

തുടര്‍ന്നാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുന്നത്. നിരപരാധിത്വം തെളിയിക്കാതെ സംഘടനകളിലേക്ക് തിരിച്ചു വരില്ലെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.