മഴയ്ക്ക് ശമനം: റെയില്‍ ഗതാഗതം സാധാരണ നിലയിലേക്ക്

Thursday 19 July 2018 11:02 am IST

കോട്ടയം : സംസ്ഥാനത്ത് മഴ ശമിച്ചതോടെ റെയില്‍ ഗതാഗതം സാധരണ നിലയിലെത്തുന്നു. ഇന്നലെ 10 ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. കോട്ടയത്ത് പാലങ്ങളില്‍ ജലനിരപ്പ് ഉയര്‍ന്ന 20കിലോമീറ്റര്‍ മാത്രം വേഗതയിലാണ് ട്രെയിന്‍ സഞ്ചരിച്ചത്. ഇതുകാരണം മണിക്കൂറുകള്‍ വൈകിയാണ് ട്രെയിനുകള്‍ ഓടിയിരുന്നത്.

നഗരത്തില്‍ നിന്നും മാറി മീനച്ചിലാറിന് കുറുകെയുള്ള പാലങ്ങളില്‍ 20ല്‍ നിന്നും 45 കിലോമീറ്റര്‍ വേഗത്തിലും മറ്റുപാലങ്ങളിലെ വേഗതാ നിയന്ത്രണവുമാണ് പിന്‍വലിച്ചിരിക്കുന്നത്. എന്നാല്‍ മഴ ശക്തമായാല്‍ വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. 

എറണാകുളം ജംഗ്ഷന്‍ വരെയുള്ള സിഗ്നല്‍ തകരാറുകള്‍ പരിഹരിച്ചതായും അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.