നോയിഡയില്‍ കെട്ടിടം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം 9 ആയി

Thursday 19 July 2018 11:26 am IST

നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം  ഒന്‍പതായി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും അഞ്ച് മൃതദേഹങ്ങള്‍ കൂടി ഇന്ന് പുറത്തെടുത്തു.

ഇരുപതോളം പേര്‍ കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണസേനയുടെ രണ്ടു സംഘങ്ങളുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 

അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപായും അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപായും നഷ്ടപരിഹാരമായി നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി  യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

സംഭവവുമായി ബന്ധപ്പെട്ട് ഭൂവുടമ ഗംഗാശങ്കര്‍ ദ്വിവേദി ഉള്‍പ്പെടെ മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. അപകടവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായി മീററ്റ് സോണ്‍ ഐജി രാംകുമാര്‍ അറിയിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.